നാലുകെട്ടിലെ അപ്പുണ്ണിക്ക് സ്നേഹപൂർവ്വംവെള്ളിയാംകല്ലിലെ ദാസനും ചന്ദ്രികയും
അശോകൻ പുത്തൂർ* നരകത്തിലെകയറ്റിറക്കു തൊഴിലാളികൾസമരത്തിലായതിനാൽഇവിടെ ഇപ്പോൾ ഭക്ഷ്യക്ഷാമമാണ്……..അടുത്ത് ആരെങ്കിലും വരുന്നുണ്ടെങ്കിൽനല്ല വരിക്കച്ചക്ക ഉണ്ടെങ്കിൽകൊടുത്തയക്കുക…………അരവിന്ദന്റെ തമ്പിൽരണ്ടുദിവസം മുന്നെകാവാലത്തിന്റെഅവനവൻ കടമ്പയുണ്ടായിരുന്നു.ഗോപിയും നെടുമുടിയും കലാനാഥനുംഅരങ്ങിൽ പൂണ്ടുവിളയാടിഇന്നലെസ്വർഗ്ഗത്തിലെ ഉത്സവനാളിൽപൊറാട്ട് നാടകം കണ്ടുമടങ്ങുമ്പോഴാണ്ഉത്സവപ്പറമ്പിൽഓടക്കുഴൽ വിറ്റുനടക്കുന്നചങ്ങമ്പുഴയെ കണ്ടത്.നന്നായി മെലിഞ്ഞ്ഊശാന്താടി നീട്ടിവളർത്തിയിട്ടുണ്ട്.പ്രേമനൈരാശ്യത്തിൽ സങ്കടപ്പെടുന്നോർക്ക്തൂങ്ങിമരിക്കാൻതാടിരോമം പിഴുതുവിറ്റ് സമ്പന്നനായത്രേ!തകഴിച്ചേട്ടന്റെചെമ്മീൻ കമ്പനിയിൽഅരിവെപ്പുകാരിയാണ് കറുത്തമ്മ.പരീക്കുട്ടി ചെറിയൊരുചായക്കട നടത്തുന്നു.കറുത്തമ്മയും…
