അശ്രുപൂജ.
രചന : ദീപക് രാമൻ.. ✍ അമ്മേ…ആത്മസംഘർഷത്താൽ, തണുത്തുറഞ്ഞൊരുഹിമശൈലമാ…ണിന്നെൻ്റെ ജീവിതം.നിൻ്റെ മാതൃതാപത്തിൽ ഉരുകി സ്നേഹവാത്സല്യത്തിൽലയിക്കുവാൻ യാചിച്ചുനിൽക്കുംഓമൽ കിടാ…വുഞാൻ . അമ്മേ…അറിയുന്നു ഞാനിന്ന്, നിൻനിറപുഞ്ചിരി പ്രകൃതിയുടെസ്ഥായീഭാവമാ…ണെന്നസത്യം.അമ്മേ അറിയുന്നുഞാൻനിഴൽവീണപാതയിൽ ഇരുൾവീണ്മറയുമ്പോൾ, നേർവഴിതെളിക്കും നിലവിളക്കാണ് നീ…യെന്ന സത്യം. അമ്മേ…പൊറുക്കുക,അമ്മയെൻകാതിൽഉരുവിട്ട വേദമന്ത്രങ്ങളിൽആദ്യത്തെ മന്ത്രവും,അമ്മയെൻ നാവിൽആദ്യമായിറ്റിച്ച തേനുംവയമ്പും അച്ഛനെന്നറിയാതെപോയമൂഢനാ…ണീ…മകൻ.…
