🌹 പുതുവർഷം 🌹
രചന : ബേബി മാത്യു അടിമാലി✍ വിടചൊല്ലിമറയുന്ന ഡിസംബറിൻകണ്ണിലെമിഴിനീരുഹിമകണമായ് പൊഴിഞ്ഞുഞെട്ടറ്റുവീഴുന്ന ഗുൽമോഹർപോലെകൊഴിയുന്നു ഋതുഭേദകാലങ്ങളുംവീണ്ടുംപ്രതീക്ഷതൻ മോഹങ്ങളുമായിപുതുവർഷമെത്തുന്നുനിറശോഭയാൽപ്രത്യാശഹൃത്തിൽ നിറച്ചുകൊണ്ട്പാരിതിൽനന്മതൻ വിത്തുപാകാംനേരിന്റെപാതയിൽ മുന്നേറിടാംപാരസ്പര്യത്തിനായ് കൈകൾകോർക്കാംസർവ്വചരാചരപ്രേമമന്ത്രംവിശ്വംമുഴുവൻമുഴങ്ങിടട്ടേപോയ്പോയ കാലത്തിൻനന്മകളെനെഞ്ചോടുചേർത്തിടാംകൈവിടാതെപുതുവർഷം ശോഭനമായിരിക്കാൻപ്രകൃതിയോടൊത്ത് ചരിക്കണം നാംനവവർഷആശംസ പങ്കുവെച്ച്ഈ പുതുവർഷത്തെ വരവേറ്റിടാം
