വേണ്ടിനി ബാല്യം
രചന : ബാബുഡാനിയല്‍ ✍ അകലെ വിഭാകരന്‍പൂശുന്നു ചായം വാനില്‍പക്ഷികള്‍ ചിലയ്ക്കുന്നുപുലരി വിടരുന്നു നിദ്രവിട്ടുണര്‍ന്നു ഞാന്‍നോക്കുന്നു നാലുപാടുംചാരത്തായുറങ്ങുന്നു-ണ്ടിപ്പോഴും സഹോദരന്‍ പാടത്തു പണിചെയ്യാന്‍പോയതാണെന്നമ്മയുംമാടത്തില്‍ കിടാങ്ങള്‍ക്ക്ജീവനോപായം തേടി. കാളുന്ന വയറിന്‍റെഅത്തലൊന്നടക്കുവാന്‍ആളുന്ന മനവുമായ്തുറന്നൂ കഞ്ഞിക്കലം അടിയില്‍ക്കിടക്കുന്നു-ണ്ടിത്തിരിപ്പഴഞ്ചോറുംതൊടിയില്‍ മുളച്ചോരുപഴുത്ത കാന്താരിയും കൊച്ചുകിണ്ണത്തിലായീകോരിയെടുത്തു ഞാനാഉപ്പുനീര്‍ തൂകിയൊരാവറ്റുമായ് നിന്നീടവേ ഞെട്ടിയുണര്‍ന്നിട്ടെന്നെനോക്കുന്നു…
