പാവിൽ പിഴച്ചോ ?
രചന : ഹരിദാസ് കൊടകര✍ എന്റേയും ചെടിയുടേയും ഉള്ളിൽ-വർഷവും വെയിലുമെത്തുന്നുഞാനൊന്നും ചെയ്യുന്നുമില്ല.ഇതിനോടകം..അധീശം വിശപ്പിൽക്രമവിദ്യാലയം പൂട്ടിതെങ്ങുകൾ തോളോളമായി.ഉപാധികൾ തിരിച്ചുനല്കി-ധൈഷണം അഴുകാനിരന്നു.വഴുവഴുപ്പാശയം-പൊക്കിപ്പറഞ്ഞും-കാലം..ഓട്ടനാണയം കുടഞ്ഞിടുന്നു.അടുത്ത കുത്തിന് ശീട്ടിടുന്നു.കഴിഞ്ഞതെല്ലാം-പുറകിൽപ്പെടുന്നു.ആയാസഭീതരായ്കടലാസുപുഞ്ചിരിതിരിഞ്ഞു നില്ക്കുന്നു.പരിണിതി..പാലവും കടന്നടുത്തു ചെല്ലുന്നുശക്തിധ്രുവങ്ങൾകടലോടടുക്കുന്നുഅനഭിമതന്-കറുത്ത ധാന്യം.ബുദ്ധിശാലകൾഒളിഞ്ഞു നോക്കവേഭൂമി ജലനയത്താൽ ഭദ്രം.(അന്യത് കഥയാമ കിം..)മറ്റൊന്നിനെ ഞങ്ങൾഎന്തിനി പറയണം..
