മാറ്റൊലി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കാലംപിഴച്ചതോ,ഹാ പിഴപ്പിച്ചതോ?ചേലൊത്തതെല്ലാം കെടുന്നുവല്ലോ!മാരിയായെത്തി കൊറോണയിപ്പാരിനെ,തോരാത്ത കണ്ണീരിലാഴ്ത്തിടുമ്പോൾ,ഓരുകയാണുഞാനോരോ നിമിഷവുംനേരിലീ ജീവിതത്തിന്റെ വ്യാപ്തി!ആരുടെ കൈകളാണായതിൻ പിന്നിലെ-ന്നാരൊരാൾക്കേ,യിന്നറിഞ്ഞുകൂടാ!ലോകകമ്പോളം പിടിച്ചടക്കീടുവാൻ,ലോകത്തെയൊന്നായിക്കീഴടക്കാൻ,ക്രൂരമനുഷ്യർ സ്ഥിതിസമത്വത്തിന്റെ,ചോര കുടിച്ചുമദിച്ചിടുന്നോർ,പാരം കൊടുംചതി ചെയ്തതിൻപിന്നിലെ,ദാരുണാന്ത്യങ്ങളിന്നെത്ര മന്നിൽ!സർവവും തച്ചുടച്ചല്ലോ,മനസ്സുകൾനിർവീര്യമാക്കിയാ,ഗൂഢതന്ത്രം!ആവില്ല,പാടേ തുടച്ചുനീക്കീടുവാൻജീവിതമീയുലകത്തിൽ നിന്നുംകേവല ബുദ്ധികൾക്കപ്പുറമീവിശ്വ-ചേതന മൊട്ടിട്ടുയർന്നുപൊങ്ങും!ഏതേതുജീവനും മൂല്യവത്താണെന്ന-തേതേതുകാലവുമോർക്കുകില്ലേൽ,ചോടുവച്ചോരോന്നു നേടുന്നതൊക്കെയും ,പാടേവിഫലമായ് മാറുകില്ലേ?പാവം…
