ധൂകധൂനനം
രചന : പ്രകാശ് പോളശ്ശേരി✍ അകലെയാ പടിപ്പുരവാതിലിലേക്ക്വെറുതെ നോക്കിയിരിക്കെ ഞാൻ,ഈജനൽ പിറകിലായെൻ്റെയൗവ്വനം തടവിലായ കാഴ്ച കാണുന്നു.മുകളിലാകാശപ്പരപ്പിലൊരുപാട്കറുത്ത പക്ഷികൾ വരിതെറ്റിപ്പറക്കുമ്പോൾഒരു കാലത്തിന്നോർമയിലിന്നെൻ്റെവ്രണിത ഹൃദയത്തേങ്ങൽ കേൾക്കുന്നു.കരിമുകിൽ കീഴടക്കിയ ചക്രവാളംഒരു തേങ്ങലായ് വിതുമ്പി നിൽക്കവെഒരു കാറ്റുവന്നൊന്നാശ്വസിപ്പിക്കണമെന്ന്വെറുതെയെൻമനം തേങ്ങിപ്പറയുന്നു.ധിറുതി പിടിച്ചൊരുപാടു പക്ഷികൾതിരികെ പോകുന്നു ചേക്കേറുവാൻഅതിലൊരു പക്ഷിയായിരുന്നു ഞാൻകഴിഞ്ഞു…
