അഞ്ചുരൂപ
രചന : ബിനോയ് പുലക്കോട് ✍ രണ്ടായിരത്തിന്റെനോട്ടിൽ നിന്നുംമുഷിഞ്ഞ അഞ്ചിന്റെ നോട്ടിലേയ്ക്കുള്ള ദൂരംഎത്ര ചെറുതാണ്!ഒരു സൂപ്പർമാർക്കറ്റിന്റെപുഷിനും,പുള്ളിനുമിടയ്ക്കുള്ളതുച്ഛമായ സമയംമാത്രം.സഞ്ചിയുമേറ്റിറോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോൾപഴയ ചങ്ങാതിയെ കണ്ടു.മുടികൊഴിച്ചിലിനുള്ളപുതിയ മരുന്നിനെപ്പറ്റി പറഞ്ഞു.രണ്ടായിരത്തിന്റെ പൊടിപറ്റിയ പോക്കറ്റിൽതപ്പിയതും, കീറിപ്പറിഞ്ഞ അഞ്ചുരൂപ നോട്ട്കയ്യിൽ തടഞ്ഞു.പുറത്തേക്കെടുക്കാൻ മടി തോന്നി.ബസ്സിൽ പോകുമ്പോൾകണ്ടക്ടർക്ക് കൊടുക്കാമെന്ന്മനസ്സിൽ…
