ഹരേ കൃഷ്ണാ…!
രചന : ഉണ്ണി കെ ടി ✍ കൃഷ്ണാ ഹരേ മുരാരേ മുരളീധരാമൂകമുരുവിടുന്നെൻ മനം ഭഗവാനേനിൻ തിരുനാമാർച്ചനയെന്നുമേറുംദുരിതംകളഞ്ഞങ്ങനുഗ്രഹിക്കണേനാരായണാ ഹരേ…!യാദവകുലോത്തമാ യാതനകൾതീർത്തനുഗ്രഹിക്കണേ യാതൊരു നാളുംസ്മൃതിയിൽനിറയും നിൻ രൂപവുംരാഗദ്വേഷങ്ങളെജ്ജയിക്കുംതാവകനാമങ്ങളുമകതാരിൽ മായാതെകാക്കണേയീയവനിയിലടിയന്റെചേതനയാറാതെ നില്ക്കുവോളം….!ആശ്രിതവാത്സല്യപ്പുകളെഴുംകാരുണ്യസാഗരത്തിലെയടങ്ങാത്തിരമാലകളെത്തഴുകിയെത്തുമിളങ്കാറ്റിലെക്കുളിരോലുംമാലേയസുഗന്ധമെന്നുമേയെൻ ജീവനിൽത്തപിക്കുംനോവാറ്റട്ടേ നീളേ ജപിക്കുവാൻനിന്റെ നാമാവലികളെന്നും തോന്നുമാറാകേണംനാരായണാ ഹരേ…നാളികലോചനാ, നാളുതോറുമേറുംഭ്രമമീ ജീവനിൽ നാരായവേരറ്റോരെൻനാണമെന്നും…
