ഹരിതസങ്കീർത്തനം….!!!
രഘുനാഥൻ കണ്ടോത്* വരികരികിലെൻ പ്രിയേ!വരദേ !വരപ്രസാദമേ!ഇരിക്കാമൊരുമാത്രയീ‐നിലാമഴയിലമ്പിളിച്ചന്തം നുകരാം!ഇരുളിലിപ്പഞ്ചാരത്തരിമണൽ‐ത്തീരങ്ങളിൽ കൂടൊരുക്കാംനവയുവമിഥുനങ്ങളെന്നപോൽ!തീക്കനൽപ്പകലുകൾക്കിടയി‐ലത്യപൂർവ്വമീ ഹൃദ്യരജനികൾ!പ്രണയതരുക്കളിൽപഴുത്തുപോയെത്ര പച്ചപ്പുകൾ!പതനമാസന്നം പ്രിയതേപെയ്തൊഴിഞ്ഞൊരാകാശ‐ക്കുടക്കീഴിലെകൊയ്തൊഴിഞ്ഞ പാടങ്ങളായി നാംഇരുകൈവഴികൾ കരംഗ്രഹിച്ചൊരുമെയ്യായ് നീന്തി സംസാരസാഗരം!ഹരിതകേദാരങ്ങൾക്കുയർന്നുസ്മൃതികുടീരങ്ങൾരമ്യഹർമ്മ്യങ്ങളംബരചുംബികൾ!നഞ്ചപുഞ്ചകൾക്കന്ത്യവിധിനാടുനീങ്ങിയൊരു ജൈവമണ്ഡലം!തട്ടിയുണർത്തുക കല്ലറകൾതൻകെട്ടുതകർക്കുകമൃതസഞ്ജീവിനിയാവുക വേഗംഗതരവരാഗതരായീടട്ടെ!കേരതരുക്കൾ തരുണീമണികൾകാവടിയാടും നദിയോരങ്ങൾഇണയരയന്നപ്പിടകൾ നിരന്നുപ്രണയച്ചാട്ടുളിയെറിയും നേരംതെങ്ങുംചാരിയ പുഞ്ചിരിമുത്തിൻഹൃദയസരസ്സിൽ വള്ളംതുഴയുംവഞ്ചിപ്പാട്ടിനു താളംചേർക്കുംനെഞ്ചും കാറ്റും കായൽത്തിരയുംഞാറിൻമേനി വരിഞ്ഞുമുറുക്കിപുഷ്പിണിയായൊരു കാക്കച്ചെടിയുംകാറ്റിൻപ്രണയം പുൽകും…
