ഓർമ്മകളുടെ ചാറ്റൽമഴ.
രചന : ഗീത.എം.എസ്…✍️ ഒരുവർഷമിന്നങ്ങു വിടപറയുമീ നേരംഒരു വർഷമെന്നിലും പെയ്തിടുന്നുഓർമ്മകളാകുന്ന ചാറ്റൽ മഴകളുംഓർക്കാതെ പെയ്യുന്ന പേമാരിയുംഓർക്കുവാനേറെ പ്രിയമുള്ളൊരോർമ്മകൾകോർത്തെടുക്കുന്നിതെൻ മനവുമിപ്പോൾഓർക്കാപ്പുറത്തായുരുണ്ടങ്ങുകൂടുന്നുഓക്കാനമേകുന്ന ചിലയോർമ്മകൾരണ്ടായിരത്തിരുപത്തൊന്നു പോകുമ്പോൾകണ്ടു രണ്ടായിരം പൊയ്മുഖങ്ങൾരണ്ടായിരാമാണ്ടിൽ കണ്ടമുഖങ്ങളോകണ്ടില്ലയീയിരുപത്തിയൊന്നിൽമൂടിവെച്ചകലത്തിരിക്കും മുഖങ്ങളുടെമൂടികൾ പലതുമഴിഞ്ഞു വീണുകണ്ടതും കേട്ടതും മിണ്ടാതെ ചൊന്നതുംകണ്ടുകണ്ടങ്ങിനെ നാൾകൊഴിഞ്ഞുതണ്ടുംതടിയുമായ് തണ്ടിൽക്കരേറിയോർകണ്ടില്ല കേട്ടില്ല യാതൊന്നുമേനാട്യങ്ങൾ കാണുവാൻ…
