പെൺകുഞ്ഞിനൊരു താരാട്ട്.
ജയശങ്കരൻ ഒ ടി (എല്ലാ പെൺകുഞ്ഞുങ്ങൾക്കും വേണ്ടി) രാജകുമാരി രാജകുമാരിരാക്കുയിൽ പാടി മയങ്ങിനാട്ടു വെട്ടത്തിൻ കുളമ്പടി നേർത്തു പോയ്കാട്ടു ദൈവങ്ങളുറങ്ങി.ആറ്റുമണലിൻ ചിരിയിൽ മയങ്ങിയപാതിരാക്കാറ്റുമൊതുങ്ങിരാജകുമാരി രാജകുമാരിരാജകുമാരനിങ്ങെത്തുംകാറ്റിൻ സുഗന്ധം കഥകൾ പറയുമ്പോൾകാതിനെന്തിമ്പമാണെന്നോകാത്തിരിപ്പിൻ്റെ വിശേഷങ്ങളോതുവാൻനാവിനെന്തൂറ്റമാണെന്നോരാജകുമാരി രാജകുമാരിരാജകുമാരനിന്നെത്തുംപാദസരങ്ങൾ കിലുങ്ങിയും കണ്ണുകൾപാതിയടഞ്ഞും തുറന്നുംകാട്ടുഞാവൽ തേൻ കിനിയുന്ന ചുണ്ടിലെപാട്ടിൻ പദങ്ങൾ…
