ഭാരതം ഇന്ന്.
രചന : സതീഷ് വെളുന്തറ✍ മരണം മണക്കുമിടനാഴികളുമുണ്ടിവിടെഉപദ്വീപിതിനു ഭാരതമെന്നാന്ന് പേർഇപ്പുരമെരിയ്ക്കാനെണ്ണമുക്കിയ ശീലകൾചുറ്റിയ ദണ്ഡുകൾ പൊക്കിച്ചുഴറ്റുന്നു അവയൊക്കെയഗ്നി പുതപ്പിച്ചു നീട്ടുന്നുദുഷ്ടമാം സംസ്കൃതിയാളിപ്പടരുന്നുആത്തീയണയ്ക്കാൻ ജലധാരകൾ തേടിഅലയുന്നു നീറിപ്പിടയുമീ ഭൂമിക നേരിന്റെ നേർപടം നേരെയുയർത്തുവാൻത്രാണിയില്ലാതെ കിതപ്പും വിയർപ്പുമായ്തമ്മിലന്യോന്യം പഴി ചാരി നിൽക്കുന്നുആലസ്യം വിട്ടുണരാതെ മഹാജനം തേർനടത്താനൊരു…
