മാറ്റങ്ങൾ (ഓട്ടൻതുള്ളൽക്കവിത)
രചന : അൽഫോൻസാമാർഗരറ്റ്✍️ ഞാനൊരു കാര്യം ഉരചെയ്തെന്നാൽചുമ്മാതാരും കോപിക്കരുതേഓട്ടൻതുള്ളലിൽ കാര്യംപറയാംകുറ്റംപറയാം നേരുംപറയാംഉള്ളതുപോലെ പറഞ്ഞീടുമ്പോൾഉറിയും പണ്ട്ചിരിച്ചിട്ടുണ്ട്….ഉള്ളതുപോലെ പറഞ്ഞീടുമ്പോൾ ഉറിയും പണ്ട് ചിരിച്ചിട്ടുണ്ട്..കാലംമാറി വേഷംമാറികാലമതിന്നുടെ കോലോംമാറിമാറ്റംവന്നാലിത്ര വരാമോകാറ്റിനുപോലും മാറ്റംവന്നു….മാറ്റം ഇല്ലാതില്ലോരിടവുംമാറ്റത്തിന്നൊരു മാറ്റവുമില്ല.പാലകൾപൂക്കും കാലത്തെല്ലാംപാലപ്പൂണമേറ്റിയകാറ്റ്മുല്ലകൾപൂക്കും സന്ധ്യയിലെല്ലാം മുല്ലപ്പൂ മണമൊഴുകിയ കാറ്റ് …അങ്ങനെയൊരു കാറ്റീ മലനാട്ടിൽ ………
