” പ്രണയം “
രചന : ഷാജി പേടികുളം✍ പ്രണയമഗ്നിയാണ് !പ്രണയ സാക്ഷാത്കാരംഅഗ്നിക്കു മുന്നിലാണ്.പ്രണയ ഭംഗം വന്നാൽഅഗ്നിക്കിരയാണ് :പ്രണയം വിശുദ്ധമല്ലേൽകലഹമാണുറപ്പ്.മാംസത്തിൽ നിബദ്ധമല്ലപ്രണയമെന്നറിയുക !മിഴികളിൽ നോക്കിപ്രണയത്തിന്റെആഴമറിയുക.കർണപുടം മാറോട്ചേർത്തു ഹൃദയത്തിലെപ്രണയ സംഗീതമറിയുകസ്പർശന നിമിഷത്തിൽചതിയുടെ ചൂടറിയുകചിരിയുടെ ഭാവത്തിൽവഞ്ചനയുടെ തുടിയറിയുകപ്രണയമെന്നാൽആത്മാവിനെആത്മാവു കൊണ്ടറിയുന്നഅലൗകിക ജ്ഞാനമത്രെ!മേനിയഴകല്ല, മോഹിപ്പിക്കുംചിരിയും ഭാഷണവുമല്ലമനസുകളൊന്നാവുന്നശിവപാർവ്വതീസംഗമമാകണം പ്രണയം :പ്രണയത്തിന് കണ്ണുണ്ടാകണംകാതുണ്ടാകണംഹൃദയമുണ്ടാകണം.പ്രണയം കണ്ണീരല്ലപുഞ്ചിരിപ്പൂക്കളാവട്ടെ…
