പൗരാവകാശം
രചന : ഷാഫി റാവുത്തർ ✍️ വാക്കുകൾ വാഗ്വാദങ്ങളുയർത്തുംകക്ഷികളക്ഷൗഹിണികളൊരുക്കുംവാഗ്ദാനം മോഹിനിരൂപം പൂണ്ട്ജനമനമിടറും നാട്യമതാടുംഉച്ചാഭാഷിണിയൊച്ചയെടുത്തുംകണ്ഠമതിൽ ചെഞ്ചോരപൊടിച്ചുംഅലറിവിയർക്കും പ്രാസംഗികരുടെവാചാടോപക്കാന്തി പടർത്തുംഉദ്ധൃതമൈക്കുകൾ നീട്ടിയിറങ്ങുംചാനൽചർച്ചക്കൃഷിയതു നീളുംനേരുനെരിപ്പോടേറിപ്പുകയുംനന്മനനുത്തൊരു മഞ്ഞായുരുകുംആകാശങ്ങളിൽ കൗപീനംപോൽപലവിധവർണ്ണക്കൊടികൾ നിറയുംചുണ്ടുകളമ്പേയേറെക്കീറിയസ്ഥാനാർഥിച്ചിരി ചുവരിൽ പതിയുംപട്ടിണിയും പരിവേദനമഖിലംസദ്ഗുണചിത്തച്ചിത്രം വരയുംഅഴിമതിപലവിധമാരോപണവുംകാലും തലയും മാറ്റിമറിച്ചുംനോട്ടുകളെണ്ണിക്കീശനിറയ്ക്കുംസമുദായങ്ങൾ വിലപേശീടുംഭ്രാന്തുപിടിച്ചൊരു കൂട്ടർ നാട്ടിൽകുരുതിയൊരുക്കിക്കെണി വെച്ചീടുംചിന്തകളന്തം വിട്ടു പറക്കും…
