രാധാമാധവം.
സുദർശൻ കാർത്തികപ്പറമ്പിൽ* കണ്ണന്റെ പ്രിയ തോഴി രാധേ,നിനക്കു ഞാൻ;വിണ്ണോളമേകുന്നു സ്നേഹംകാമമല്ല,പ്രേമ ഭാവനയോലുന്നൊ-രോമൽ സ്മരണതൻ പിന്നിൽമുൻ ജൻമ ബന്ധങ്ങൾ കൊണ്ടുയിർ പൂകിയോ –രുൺമയാണായതിൻ പിന്നിൽ!ഇപ്രപഞ്ചത്തിൻ പ്രണവസ്വരൂപമാ –യുൾപ്രഭ തൂകി നിന്നുള്ളിൽ,നൃത്തമാടി,യന്നനന്തമായങ്ങനെ;അദ്വൈതമൂർത്തിയാം കൃഷ്ണൻ!ആത്മാവുമാത്മാവുമായുള്ളൊരാ,ബന്ധ-മാർക്കേ,മറന്നിടാനാവൂ!കണ്ടവർ കണ്ടവരൊക്കെപ്പഴിച്ചാലു-മുണ്ടാകയില്ലൊട്ടു ദു:ഖം!അത്രയുണ്ട,പ്രേമ സാഗരത്തിന്നാഴ –മത്രമാത്രം നാമറിവൂകണ്ണനൊരു വെറുമിടയബാലൻ,ശ്യാമ –വർണ്ണൻ,ഗോപീജന പ്രേമലോലൻഎല്ലാ…
