ഹിമവാൻ
രചന : രഘുനാഥൻ കണ്ടോത്തു കാലത്തിനൊപ്പം പിറന്നവൻകാലരഥചക്രമുരുട്ടിയ സാരഥിഗംഗോത്രിയിൽ നിന്ന് കിനിഞ്ഞിറങ്ങിഗംഗാബ്രഹ്മപുത്രിമാരായ് പരന്നൊഴുകിഗൗരീചന്ദ്രചൂഡ കേളീനിലയമായ്കൈലാസശൃംഗമൊരുക്കിയോൻകാലസാക്ഷിയായവൻ ഹിമവാൻ!ജലധിയിൽ മത്സ്യകൂർമ്മമായ് ജീവൻ തുടിച്ചതുംവരാഹങ്ങളെ കന്മഴുവേന്തി വിശപ്പാക്രമിച്ചതുംനരവംശകേന്ദ്രങ്ങളായ് കിഷ്ക്കിന്ധകൾ പരിണമിച്ചതുംത്രേതദ്വാപരയുഗക്കളരികളായ് ഭാരതംവീരചരിതവേദിയായതുംനിർന്നിമേഷനായ്ക്കണ്ടറിഞ്ഞ നിഷ്ക്ക്രിയനാംകാലസാക്ഷിയും ഹിമവാൻ!!നിഷാദത്ത്വം മാറ്റിയ വാല്മീകങ്ങളുംവിഹഗനിഗ്രഹശോകം രോഷാഗ്നിയായ്ശ്ലോകമായാദികാവ്യപ്രചോദിതമായതുംസാമോദം കണ്ടു പുളകിതനായതും ഹിമവാൻ!മഞ്ഞിൻ കമ്പിളിരോമത്തൊപ്പിയിൽമനോജ്ഞമാം ചന്ദ്രക്കലയും…
