പ്രതിഭാസം
രചന : ബി.സുരേഷ് ✍ സൂര്യൻ്റെ തീഷ്ണതയേറുന്നുചാവുകടലിൽ തിരയിളക്കംആകാശ മദ്ധ്യത്തിൽകഴുകൻ വട്ടമിട്ടു പറക്കുന്നു അന്യൻ്റെ അസ്ഥികൾആദർശം അറുത്തെടുക്കുന്നുനിണച്ചാലുകൾ തളം കെട്ടി ഉറയുന്നുമർത്യ ശിരസുകൾ മതിലിൽകോലം തീർത്തു ചിരിക്കുന്നുതെരുവുകൾ ഭ്രാന്തൻകേളിക്കുവിളനിലങ്ങളാക്കി രസിക്കുന്നുവായുവിൽ വടിവാളുയരുന്നുവാക്കുകൾ മുറിഞ്ഞുകബന്ധം വീഴുന്നുഅടർക്കളം വിട്ടോടിഅംഗഭംഗത്തിൻ ഇരകൾവിധവകൾ ഇരുട്ടും വെളിച്ചവുംഭയന്നു വിലപിക്കുന്നു…
