ആകാശം കാണാതായതു പോലെയെന്തോ
രചന : വൈഗ ക്രിസ്റ്റി✍ ആകാശം കാണാതായതു പോലെയെന്തോഒരു പക്ഷി ,കൊക്കിലൊതുങ്ങുന്നിടത്തോളംആകാശം കൊത്തിയെടുത്ത്പറക്കുന്നുആകാശംഅടർന്നു പോയിടത്ത്ഒരു ചെറിയ മേഘം കൊണ്ടടച്ചുവയ്ക്കുന്നുകിളിയുടെ വായിൽപെട്ട ,ആകാശത്തിൽഒരുതുണ്ട്മഴമേഘവും പെട്ടുപോയിട്ടുണ്ടെന്ന്പരിതപിക്കുന്ന ഒരൊച്ചഎങ്ങുനിന്നുമല്ലാതെ കേൾക്കുന്നുകുന്ന് ,ഒരു ചെറിയവട്ടം പച്ചകീറി കാത്തിരിക്കുന്നിടത്തേക്ക്ഇനി എന്തെടുത്തൊഴിക്കുമെന്ന്ആകാശംവേവലാതിപ്പെടുന്നുഒരുപോലെ എല്ലാവർക്കുംഒഴിച്ചു കൊടുത്തില്ലെങ്കിൽപരാതി വരുമെന്ന് ,പിണങ്ങുമെന്ന് ,മേഘം പരുങ്ങുന്നുകിളിവായിലൊതുക്കിയ…
