Category: കവിതകൾ

മാഘം

രചന : ജയശങ്കരൻ ഒ.ടി. ✍ കവിതയങ്ങനെ പാടി നടന്നു നാം !!! പുതിയതായ് തളിർ നീളും പിലാശുകൾ,നിറയെപൂമ്പൊടി താമരയല്ലിയിൽ .വെയിലിൽ വാടിയ വർണ ലതാളികൾ,സുരഭിലം ഋതു രാജ സമാഗമം . കവിതയങ്ങനെ പാടി നടന്നു നാം ,കുളുർ നിലാവിന്റെ മാഘ…

മാറ്റൊലി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കാലംപിഴച്ചതോ,ഹാ പിഴപ്പിച്ചതോ?ചേലൊത്തതെല്ലാം കെടുന്നുവല്ലോ!മാരിയായെത്തി കൊറോണയിപ്പാരിനെ,തോരാത്ത കണ്ണീരിലാഴ്ത്തിടുമ്പോൾ,ഓരുകയാണുഞാനോരോ നിമിഷവുംനേരിലീ ജീവിതത്തിന്റെ വ്യാപ്തി!ആരുടെ കൈകളാണായതിൻ പിന്നിലെ-ന്നാരൊരാൾക്കേ,യിന്നറിഞ്ഞുകൂടാ!ലോകകമ്പോളം പിടിച്ചടക്കീടുവാൻ,ലോകത്തെയൊന്നായിക്കീഴടക്കാൻ,ക്രൂരമനുഷ്യർ സ്ഥിതിസമത്വത്തിന്റെ,ചോര കുടിച്ചുമദിച്ചിടുന്നോർ,പാരം കൊടുംചതി ചെയ്തതിൻപിന്നിലെ,ദാരുണാന്ത്യങ്ങളിന്നെത്ര മന്നിൽ!സർവവും തച്ചുടച്ചല്ലോ,മനസ്സുകൾനിർവീര്യമാക്കിയാ,ഗൂഢതന്ത്രം!ആവില്ല,പാടേ തുടച്ചുനീക്കീടുവാൻജീവിതമീയുലകത്തിൽ നിന്നുംകേവല ബുദ്ധികൾക്കപ്പുറമീവിശ്വ-ചേതന മൊട്ടിട്ടുയർന്നുപൊങ്ങും!ഏതേതുജീവനും മൂല്യവത്താണെന്ന-തേതേതുകാലവുമോർക്കുകില്ലേൽ,ചോടുവച്ചോരോന്നു നേടുന്നതൊക്കെയും ,പാടേവിഫലമായ് മാറുകില്ലേ?പാവം…

വരണ്ട മണ്ണിലേക്ക് വീണ്ടും

രചന : തസ്നി ജബീൽ ✍️ വരണ്ടുണങ്ങിയ എന്റെ സിരാതന്തുക്കളിൽനീർതുള്ളികളായ് നീ പെയ്തിറങ്ങിയപ്പോൾഎന്നിൽ മോഹങ്ങൾ വേരുകളാഴ്ത്തിപ്രത്യാശകൾ തളിരില ചൂടിസ്വപ്‌നങ്ങൾ മുകുളമായ് വിടർന്നു . എന്റെ ഓരോ ദലങ്ങളിലും തിളങ്ങുന്ന മുത്തുകളായ്നീ ചേർന്നിരുന്നപ്പോൾതെന്നൽ നമുക്കായ് പാട്ട് മൂളി ,നിലാവൊരു കമ്പളം തുന്നി ,നക്ഷത്രങ്ങൾ…

നേതാജി(125ാം ജന്മദിനത്തിൽ വീണ്ടും.)

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ പിന്നെയും പിന്നെയും ഞങ്ങൾ വിളിക്കുന്നുഇന്ത്യ മുഴുവനും കാതോർത്തിരിക്കുന്നുനേതാജി! നിൻറെ വരവിനായിഅത് വ്യർ‍ത്ഥമാമൊരു മോഹമാണെങ്കിലുംആയുദൈർഘ്യത്തിലസാദ്ധ്യമെന്നാകിലും ‍ഞങ്ങളിപ്പഴും വിശ്വസിക്കുന്നുവിശ്വസിച്ചേറെ ആശ്വസിച്ചീടുന്നുഈ വിശാലവിശ്വത്തിൽഏതോ ദുരൂഹമാം കോണിൽനീയിപ്പഴും ഒളിവിലുണ്ടെന്ന് കാണ്മു ഞങ്ങളുൾക്കണ്ണിൽനന്മ തിന്മയെക്കീഴ് പ്പെടുത്തീടുംവിജയഭേരി മുഴക്കുന്ന നാളിൽഒരു സുപ്രഭാതത്തിൽ…

ജനനി ജൻമഭൂമി

രചന : ശ്രീകുമാർ എം പി ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ…

പ്രണയം നിന്നോട്.

രചന : അനില്‍ പി ശിവശക്തി ✍️ മൗനമേ നീ വിടരുന്നമാനസ പൊയ്കയില്‍ഒരു വെണ്‍ചന്ദ്രികയായ്നിലാവിന്‍ സപ്തസംഗീതം . പുലരാൻ പുണരുന്നഅരുണരേണുപോൽകാഞ്ചനവർണ്ണേ! നീപുലര്‍കാല ഹിമബിന്ദുവായ്ഉണരാന്‍ കൊതിക്കുന്നകുമുദ പല്ലവം ഇരുളിന്‍ വീഥിയില്‍കൊഴിയും നിശ്വാസങ്ങള്‍വ്രണിതമാം നിന്‍ നിമിഷപദയാന ശിഞ്ചിതം. കൊതിക്കുന്നു നിന്നെഒരു കെടാവിളക്കിന്‍നെയ്ത്തിരി നാളംപോൽഉണര്‍ത്തുന്നു നിന്‍മൃദു…

‘വയൽവാരത്തെ പിറവി ‘

ചന്ദ്രൻ തലപ്പിള്ളി ✍ ശ്രീ നായരമ്പലം ഷാജി രചിച്ച രണ്ടാമത്തെ കാവ്യസമാഹരമാണ്‘ഗുരുദേവ ഗീത ‘ ഗുരു എന്ന പദം കേൾക്കുന്ന ഏതൊരാളുടെയും, മനസ്സിൽആദ്യം തെളിഞ്ഞുവരുന്നചിത്രം ശ്രീ നാരായണഗുരുവിന്റേതായിരിക്കും.ഗുരുവിന്റെജീവിതത്തിലെ സുപ്രധാനസംഭവങ്ങൾ കോർത്തിണക്കി രചിച്ചിട്ടുള്ള ഈഗീതകം (sonnet )നമുക്കും ഒന്നു മൂളിനോക്കാം. ‘വയൽവാരത്തെ പിറവി…

ഒരുപെൺഭ്രൂണത്തിൻ്റെ ആത്മഹത്യക്കുറിപ്പ്

രചന : ജോയി ജോൺ✍ കാമകലുഷിതമായതീക്കണ്ണുകൾ,തേടുന്ന പെണ്ണുടലാവാനാവില്ലമ്മേ!വെടിയട്ടേ,ഞാനിന്നീ തരിജീവൻ നിന്നുടെ,ഉദരത്തിൽ,ദൃഡമാമീ ശയ്യാതൽപ്പത്തിങ്കൽ! ദശമാസപൊക്കിൾക്കൊടീബന്ധമറ്റെൻ്റെ,മൃദുമേനി മന്നിലേയ്ക്കൊരുവേളയെ ത്തീടിൽ,പത്തുനാളെങ്കിലുമെത്തുവാൻകാക്കാതെ,പരതീടുമവരെന്നിൽ രതിസുഖം;നരാധമർ! വർണ്ണപ്പൂത്തുമ്പിയെത്തേടുമെൻബാല്യത്തെരക്തപ്പൊട്ടണിയിക്കാനയലാളനെത്തീടാം,വിദ്യാധനംകൊയ്യാനെത്തുമെൻ മേനിയിൽ ;വിദ്യാവിദഗ്ദ്ധർതൻ കൈത്തലമേറ്റീടാം !! കൗമാരമെത്തീടിൽ കാമുകവൃന്ദവും,കണ്ടാലഴകോലും കാമനക്കൂട്ടവും;പെണ്ണായ്തഴച്ചൊരെൻ നാഭീതടങ്ങളിൽ,പേവിഷമിറ്റിക്കാ,നനുസ്യൂതമെത്തീടാം! നീയില്ലാനേരെത്തെൻ ചാരത്തണയുന്ന,സ്നേഹസ്വരൂപനാമച്ഛൻ്റെ നെഞ്ചിലും,കാമംജ്വലിപ്പിക്കുമഗ്നിപടർന്നീടിൽ;പാവമീപെൺകൊടി പാടേതളർന്നീടും! പിന്നീടെൻകാവലാളൊരു നാളിലെന്നുടൽ,കൂത്താടുംകൂട്ടർക്കായ്,നാലായ്പകുത്തീടാംഅതുതാങ്ങാനാവാതെൻപ്രിയമാതേ-നിൻമനംവ്രണിതമായ്,വിഭിന്നമായ് വിഭ്രാന്തമായിടാം, പ്രത്യാശയുണ്ടിഹ,ചീഞ്ഞ്ജീർണ്ണിച്ചൊരീ…

പുകയുന്ന കൊള്ളികൾ!

രചന : രഘുനാഥൻ കണ്ടോത്ത് ✍ ദീപപ്രഭാനാളങ്ങൾ നർത്തനമാടുംദീപ്തദേവാലയാങ്കണങ്ങളിലുംകത്തും കരിന്തിരികൾ പുകമറകളുയർത്തുംസത്യനേർച്ചിത്രങ്ങൾ വികലമാക്കീടുവാൻ! ജനായത്തത്തിനായലറിക്കരയുംജനായത്തവിരുദ്ധശക്തികളെങ്ങുമേകാശിനായ് തീറ്റിക്കൊഴുപ്പിച്ചു കോഴിയെകാക്കും കശാപ്പുകാരന്റെ കൗശലംപോലവേ കേവലം അടവുനയം പലർക്കും മതതേരത്വംകനവുകാണ്മതോ, നരാധമമതാധിപത്യംസഹജദർശനമസഹ്യമാം ഭ്രാന്തചിന്തനംസഹവർത്തിത്ത്വത്തിനിത് നിദർശനമാകുമോ? ജനായത്തസാമ്പ്രദായികസത്തകൾഅനായാസമത്രയുമൂറ്റിക്കൊഴുത്തിടും!മേൽക്കൂരക്കുടചൂടി പോറ്റിയപ്രിയനാടിനെതൽക്ഷണമഗ്നിഗോളമാക്കുന്നു വഞ്ചകർ! ഹൃദ്യസംഗീതസഭാതലേ,പലപ്പോഴുംശപ്തകണ്ഠങ്ങളപശ്രുതിമീട്ടിമേവിടുംപുകഞ്ഞു കരിമ്പുകക്കാടുകൾ തീർക്കുംപകലിലും പ്രജ്ഞയിരുട്ടിൽ തപ്പിത്തടഞ്ഞിടും!…

പാഞ്ചാലികം*

രചന : ഹരിദാസ് കൊടകര✍️ ഓരോന്നതോർത്തുനടന്ന നാളൊക്കെയുംപഥ്യമല്ലെന്നിതുംതരണ സങ്കീർത്തനംകാൽപ്പടം തെന്നിയശീതോഷ്ണ ഭൂതലംചവർപ്പും മടുപ്പുംദിശാദൃഷ്ടി ചേതന കടലാസുകവലയിൽനെട്ടം-പകപ്പിൻ കുലപർവ്വതം.തടം ചേർത്ത്ചുവടുചെത്തിതീർത്ഥനീരിറ്റി നേരട്ടെ..സഭാവൃക്ഷപൂജനം.ജന്യാത്മകം ചാമത്തലപ്പുകൾ. ആർക്കുവാൻ ആരാകുവാൻനിറങ്ങളേന്തി വഴിനടക്കുന്നുപാഞ്ചാലികം പാവകൾ പതിരുണക്കുവാൻ-പകൽ കീറിവയ്ക്കുന്നുഅകമ്പുറങ്ങളിൽ നടസ്വർഗ്ഗവേദാന്തികൾ മുറ്റം അപരഭൂപടം നെയ്ത്ത്വിഭക്തം രക്തസ്സഞ്ചാരങ്ങൾകൈമാറുന്ന പ്രീണനം തിന്മഘനപാഠം മനോവിധങ്ങൾവഴിയകന്ന…