കാലമൊരശ്വമായ്
രചന : ജ്യോതി പ്രഭാകരൻ✍️ ആദ്യമായകത്തേക്കെടുത്തശ്വാസത്തിലുംഉപ്പാംശമുണ്ടായിരുന്നിരിക്കാം പിന്നെയെപ്പോഴൂമെടുക്കുന്നശ്വാസവും ജീവന്ഉപ്പായി മാറിയിരിക്കാം അരുണാംശുവന്നകതാരിലാ-യേറി ഊർജ്ജമാം വിത്തൂ വിതച്ചിരിക്കാം പിന്നെയെപ്പോഴൊ നിനവിന്റെഒട്ടകം സൂചിക്കുഴകൾകടന്നിരിക്കാം അനുവാദമില്ലാതെഓടിയകലുന്ന കാലമാംഅശ്വം കിതപ്പറിഞ്ഞീലാ പറയാതെ വന്നങ്ങു പെറ്റുകൂട്ടീടുന്ന വിഘടന വാദികളാംപകയുള്ള കോശങ്ങൾ അരുതായ്മ കാട്ടുന്ന നോവിൻകടന്നലുകളകമേ വ്രണങ്ങളിൽ കുത്തീയകന്നൂ പിന്നെയെപ്പോഴും…
