ജീവിതമൊരു തമാശ.
ജി.രാജശേഖരൻ* തൽക്ഷണമെത്താൻതയ്യാറുള്ളൊരതിഥിക്ഷണനേരദൂരത്തു കാത്തിരിപ്പുണ്ട്. വിളിക്കുകിൽ കേൾക്കുംമുമ്പെത്തുമതിഥി,വിളക്കിൽ പുത്തൻതിരികൾ കൊളുത്തീടും. പൂർണ്ണപ്രകാശം പതിയാത്തലൗകികാലൗകികപ്രതലങ്ങൾ കാണുമാറാകും! എങ്ങും പുഞ്ചിരി പൂക്കുംനിത്യവസന്തം.തേങ്ങലിൻ നേർത്തൊരുസ്വരമെങ്ങുമില്ല. ശാന്തിതൻ മൗനമഹാസമുദ്രങ്ങളിൽമുക്തിതൻ സ്വർഗ്ഗീയതാളലയ സ്വസ്തി! വിശപ്പും വിഷാദവും കാമം ദാഹവുംവിരക്തിയും തൃപ്തിയുംജഡസംജ്ഞകൾ! അറിയാൻ വൈകുംലൗകികസത്യമിതു,അറിവിൻ യന്ത്രംഅതിമന്ദം ചലിപ്പൂ. അതിനാലനുഭവിപ്പൂവതിദുഃഖംആദ്യാവസാനമീ ജന്മംമനുഷ്യന്മാർ! മുൻപിന്നറിയാത്തൊരജ്ഞാതകാലത്തി…
