ചിരിയാണു ചിരി
രചന : റഫീഖ്. ചെറുവല്ലൂർ✍ ചിരിയതു പലതുണ്ടുലകിൽചിരിച്ചു പറഞ്ഞിട്ടുണ്ടതു പലരും.ചിരിയതു പോയാലതു ഞാനും പറയും.പുഞ്ചിരിയൊന്നു തഞ്ചത്തിൽചെഞ്ചുണ്ടിലുണ്ടാകിൽമൊഞ്ചത്തിമാർക്കുലകിലേതുമഞ്ചത്തിലും ഇടം കിടച്ചെന്നിരിക്കാം.പുരുഷകേസരിമാർക്കുചിരിയുള്ളിലൊതുക്കിയുംകാമിനിമാർക്കിടം നെഞ്ചിൽ പ്രണയതാളം പിടിക്കാം.സ്നേഹച്ചിരിയാണതു നൈർമല്യം,പെറ്റമ്മയെപ്പോലെ ചേർന്നങ്ങു നിൽക്കാം.ചിരി വരില്ലയിനി വന്നാലുമച്ഛൻകരുതിക്കൂട്ടിയും ചിരിക്കാതിരിക്കാംകാലത്തിനൊത്തൊരു കരുതലായിരിക്കാം.കൊലച്ചിരിയേക്കാളധികംചതിച്ചിരിയാണപകടം,പകയുള്ളിലൊതിക്കിയാൽചിരിയും കൊടുംവിഷമായി മാറാം.കാര്യം നേടാനൊരു ചിരി,നേടിക്കഴിഞ്ഞാലതേ ചിരിയും മാറും.ചിരിയെക്കുറിച്ചു…
