പിറക്കാതെ പോയവനേ
Shihabuddin Purangu* പിറക്കാതെ പോയവനേഉമ്മയുടെ മടിത്തട്ടിനെ ,അവളുടെ കരുതലാഴങ്ങളെഅറിയാതെ പോയവനേനോവുപർവ്വങ്ങളേറെയാംഗർഭം ചുമന്നൊടുവിലായ്നിൻ കുഞ്ഞുകരച്ചിലിൽ വിരിയേണ്ടു-മമ്മ തൻ ആത്മനിർവൃതിയാമിളംനിലാവിനിടം നൽകാതെ പോയവനേമരുഭൂമിയുടെ താപവുംമരുപ്പച്ചയുടെ ആർദ്രതയുമുള്ളഎന്റെ നെഞ്ചുകൂടിൻചൂടും ചൂരുമേറ്റുറങ്ങാൻവിധിക്കാതെ പോയവനേഎന്റെ മരുയാത്രകൾക്ക്തണലും തണുപ്പുമാകാൻകനിയാതെ പോയവനേനിൻ ചിരിക്കൊഞ്ചലുകൾക്കായ്നോമ്പുനോറ്റിരുന്ന മാനസങ്ങളിൽനിത്യനോവിൻ നീരദംപടർത്തി മറഞ്ഞു പോയവനേനിമിഷാർദ്രങ്ങൾ പോലുമരുളാതെഗർഭപാത്രത്തിനിരുട്ടിൽ നിന്ന്ഖബറിനിരുട്ടിലേക്ക്നേരെ…
