പൗരാവകാശം.
രചന : ബീഗം. നിർഭയം നിരത്തിലിറങ്ങാൻനീതി കിട്ടുവാൻനന്മ തൻ കുപ്പായമണിയുവാൻനരനു നല്കി പൗരാവകാശംഅരക്ഷിതരോടക്രമമരുതുഅബലയോടുബലമരുതുഅനാഥയോടകമഴിഞ്ഞലിവു കാട്ടിഅമ്മക്കരികിലായൊരു തുണ നല്കിഅനീതിയുന്മൂലനം ചെയ്തവനുഅറിഞ്ഞു നല്കുമീ ചൂണ്ടുവിരലടയാളംവാഗ്ദാനങ്ങൾ വായുവിൽ പറത്തിവീരനായ് സ്വയം മുദ്രകുത്തിവിജിഗീഷുവെന്നോമനപേരിൽവിരാചിക്കുന്നവനില്ല മഷിയടയാളംനാടിനെ സ്നേഹിച്ചു നന്മയെ കൂട്ടാക്കിനരിയാകാതെ നരനായ് മാറിനാട്യമില്ലാത്തനന്മമരത്തിനാകട്ടെയീകരുതൽ.
