ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

നേര് പറയുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ “അസഹിഷ്ണാലുക്കളുടെ ശബ്ദത്തിന് കനം വെക്കുന്നത് നമ്മുടെ നിശ്ശബ്ദതയിൽ നിന്നാണ് ഭീഷണികൾക്ക് പകരം വാക്കുകൾ കൊണ്ട് വാദിക്കാൻ അവർ പഠിക്കട്ടെ”(ഗൗരി ലങ്കേഷ്)ഡിസംബർ 10 അന്താരാഷ്ട മനുഷ്യാവകാശ ദിനം.മനുഷ്യന്റെ അവകാശങ്ങളിലും അതിർ വരമ്പിട്ടിരിക്കുകയാണിന്ന്.വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും ജാതിയുടെയുംമതത്തിന്റെയും അതിർവരമ്പുകൾ…

ബിന്ദു രാധാകൃഷ്ണൻ എഴുതിയ കവിത.

വാക്കനൽ അൻപതു വയസ്സു കഴിയുമ്പോൾനിങ്ങൾ മറ്റൊരാളാകുംകൈക്കുമ്പിൾ വെള്ളത്തിൽ നിന്ന്ഓരോ തുള്ളിയും ഊർന്നു പോകുന്നത്ഞെട്ടലോടെ അറിയുംഒരിക്കൽ പറിച്ചെറിഞ്ഞ വേരുകളെവെമ്പലോടെ തിരയുംഓർമ്മയുടെ മിനുത്ത വെള്ളാരൻകല്ലുകൾഏതേതു പുഴയിലേതെന്ന് അമ്പരക്കുംപകൽക്കിനാക്കളുടെ മധുരച്ചിമിഴുകൾതുറക്കാനാകാതെ വേവലാതിപ്പെടുംകാണാത്ത കാഴ്ച്ചകൾക്കായ്കണ്ണടകൾ തേടുംകേൾക്കാത്ത സ്വരങ്ങൾക്കായ്കാത് കൂർപ്പിക്കുംനുകരാത്ത രുചികൾക്കായ്നാവ് മോഹിക്കുംഎങ്കിലും അരയാലിലകളിൽ തട്ടികടന്നുവരുന്ന കുഞ്ഞിക്കാറ്റിന്റെആത്മകഥാരഹസ്യം നിങ്ങളന്നറിയും…..തൃഷ്ണകളുടെ…

ക്രിസ്മസ് മാർക്കറ്റ്

രചന : ജോർജ് കക്കാട്ട്✍ എന്താണ് ഈ ജനക്കൂട്ടം?ക്രിസ്മസ് മാർക്കറ്റ് ഇന്ന് തുറക്കുന്നു:വിൽപ്പനക്കാർ, ഡീലർമാർ – ധാരാളം,ബിസിനസ്സിനായി കാത്തിരിക്കുന്നു, നിങ്ങൾ! ക്രിസ്മസ് മൂഡ്, വീണ്ടും വീണ്ടും:ക്രിസ്മസ് ട്രീ അലങ്കാരങ്ങളും മെഴുകുതിരികളും,മൾഡ് വൈനിന്റെയും ക്രിസ്മസ് കരോളിന്റെയും മണംവാലറ്റുകളും ഹൃദയങ്ങളും തുറക്കുക! വറുത്ത ബദാം…

നിശ്ശബ്‌ദ കാരുണ്യ പ്രവർത്തനാംഗീകാരമായി ജോർജ്‌ ജോൺ കല്ലൂർ “എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് 2022”-ന് അർഹനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വർഷങ്ങളായി അമേരിക്കയിൽ താമസിച്ചുകൊണ്ട് കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി നിരാശ്രയരും നിരാലമ്പരുമായ ആയിരക്കണക്കിന് വൃദ്ധ ജനങ്ങൾക്ക് താങ്ങും തണലും നൽകി പ്രവർത്തിക്കുന്ന “ആശ്രയ” എന്ന പ്രസ്ഥാനവുമായി കൈകോർത്ത് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ജോൺ ജോർജ് കല്ലൂർ (ബെന്നി)…

ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ

രചന : സഫി അലി താഹ✍ വർഷങ്ങൾക്ക് മുൻപ് എന്നെ കല്യാണം കഴിപ്പിക്കുമ്പോൾ എന്റെ ഉപ്പയുടെ സ്വത്തിന്റെ നല്ലൊരംശം എനിക്ക് നൽകിയിരുന്നു. അത് കഴിഞ്ഞ് അനിയത്തിക്കും കൊടുത്തു.(ഇതൊന്നും ചെക്കൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല, ആവശ്യപ്പെടുന്നവർക്ക് പെണ്മക്കളെ കൊടുക്കില്ല എന്ന് ഉപ്പ പറയാറുണ്ടായിരുന്നു )…

ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ട്രസ്റ്റീബോർഡിന്റെ അഭിനന്ദങ്ങൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോക്ക്: ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ നടക്കുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ട്രസ്റ്റീബോർഡിന്റെ അഭിനന്ദങ്ങൾ അറിയിക്കുന്നതായി ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന…

പെരുവഴിയിലെ വെളിപാടുകൾ

രചന : മോഹൻദാസ് എവർഷൈൻ ✍ ആരെന്നെയീ തടവറയിൽതിരയുന്നു?നീ താഴിട്ട്പൂട്ടുവാൻഞാനാരുടെയടിമ?വിശക്കുന്നവനന്നംകൊടുക്കാതെയെന്നെഊട്ടുവാനെന്തേമത്സരിച്ചീടുന്നു ചൊല്ലുക?ഈ മണ്ണിൽ ഞാൻവിതയ്ക്കാത്തതെന്ത്?കൊയ്യുവാനറിയാത്തനീ പിന്നെയും, പിന്നെയുമെന്റെവാതിലിൽ മുട്ടുന്നു.ആയിരമായിരംപരിദേവനങ്ങളുമായെന്റെപടിവാതിലിൽ അർത്ഥിച്ചുനില്കുന്നവർ,കർമ്മങ്ങൾ മറന്നിങ്ങർത്ഥംതിരയുന്നവർ.ദൈവത്തിൻ സ്വന്തംനാടെന്ന് ചൊല്ലിയെന്നെതെരുവിലൂടെ വലിച്ചിഴയ്ക്കുന്നവർ.അന്യന്റെ മിഴിനീർ തുടയ്ക്കുവാനറിയാത്തവർ,നിങ്ങളെ എനിക്കിന്ന് വെറുപ്പാണ്!.ദൈവമേ നീയീവിധംചിന്തിക്കുകിലെൻകൗതുകത്താലൊരുചോദ്യമുയരുന്നു.തനുവാകെ നിണമിറ്റ്പിടയുന്നന്നേരം,ഉയിർ വിട്ട് പോകുന്നതിൻമുൻപുള്ളുരുകിവിലപിച്ചനേരം ദൈവമേ നീ എവിടെയായിരുന്നു?നിനക്കായ്‌…

മടിയിലേക്ക് തലചായ്ക്കാൻ

രചന : ജോയ്സി റാണി റോസ്✍ അന്നൊരിക്കൽ,ഒരു വിത്ത്മണ്ണിന്റെ മടിയിലേക്ക് തലചായ്ക്കാൻഒരിത്തിരിയിടം ചോദിക്കുന്ന പോൽആയിരുന്നു നീയെന്നിലേക്ക് അണഞ്ഞത്.എന്നിൽ നീ പതിയെ വേരാഴ്ത്തി!വേറൊരാൾക്കും വിട്ടുകൊടുക്കില്ലയെന്നൊരുനെഞ്ചുറപ്പോടെനിന്റെ തായ് വേരിനെപൊതിഞ്ഞു പിടിച്ചു ഞാൻ!എന്നിട്ടും,നീ ഉയരങ്ങളിലേക്ക് വളർന്നപ്പോൾ,നിന്നിൽ ചേക്കേറാൻകിളികൾ വന്നണഞ്ഞപ്പോൾ,നിന്റെ തണലിൽ വിശ്രമിക്കാൻഎത്തുന്നവരോട്നീ കൂട്ടുകൂടിയപ്പോൾ,നിനക്ക് അനേകം കൂട്ടുകാരായപ്പോൾനീയെന്നെ…

നീലിമേ

രചന : സുമോദ് പരുമല ✍ ഇടറുന്നൊരവസാനവാക്കും കൊഴിച്ചിട്ടുമറയുന്നനീലിമേ…ഇനി നിൻ്റെ രാത്രികൾക്കോമനിയ്ക്കാനിവിടെയൊരുനോക്ക് പൂക്കില്ല .പകൽക്കോണികൾ കടന്നേറെയായ്സന്ധ്യകൾ വിങ്ങിപ്പിടയുന്നപശ്ചിമതീരംവിഷക്കാറ്റിലൊടുവിലൊരുതീനാളമണയുന്നു .തുടുത്തൊരീക്കടലിൻ്റെപാൽമണൽക്കരയിൽഉരുളുന്നവെൺശംഖിലൊരു തുടംതീർത്ഥം .തിളവറ്റിയൊരുപുഴമായുന്നു.ഹിമശൃംഗമവിടെവെൺമയടർന്ന് നഗ്നമാംമൺപുറ്റുകൾ നീട്ടിനിശ്ചലമൊരുനിഴൽച്ചിത്രംവരയ്ക്കുന്നു .എവിടെ ,വിഷുപ്പക്ഷി … ഹൃദയം തുരന്നൊഴുകുമാതിരക്കാറ്റിൽനിറയും കടുന്തുടി ?മിഴിയടർന്നിറ്റുംവിലാപങ്ങൾ …എരിവെയിൽച്ചൂളകൾപങ്കിട്ടെടുത്ത വിലോലമാം ഹൃദയം ?ഇന്നീയിരുൾച്ചുരുളിലാനാദരേണുവിൻസ്പന്ദനമൊരുനിഴൽപ്പക്ഷിയായ്പ്പാടവേചന്ദനവാതിൽപ്പടിയിലുരുമ്മുന്നപൂഞ്ചേലയില്ലവെണ്ണയൊലിക്കുന്നൊരുണ്ണിവയറില്ല,പാൽപ്പുഞ്ചിരിപ്പതകവിളിൽപ്പുരണ്ടോരുവെൺമുഖവടിവിലൊരമ്മമനമില്ല .ഉള്ളിലെയലിവുകൾ…

കല്ലിൽ ഗുഹാക്ഷേത്രം.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ പുണ്യ പുരാതനമായ കല്ലിൽ ഭഗവതി ക്ഷേത്രം ഏകദേശം 5000 വർഷം പഴക്കമുണ്ട്. 28 ഏക്കർ വനത്തിൽ വൻ മരക്കൂട്ടങ്ങളും കുറ്റിക്കാടുകളും, പാറക്കൂട്ടങ്ങളും അധികം ആൾത്താമസവും ഇല്ലാത്ത ശാന്തസുന്ദരമായ സ്ഥലം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ എൻ്റെ…