മണ്ണും മനുഷ്യനും
രചന : ജയേഷ് പണിക്കർ✍ മടങ്ങുവാനൊരിടമാണിതല്ലോമറക്കരുതതു മർത്ത്യാ നീയോർക്കൂചവുട്ടിനിൽക്കാൻവിതച്ചുകൊയ്യാൻചരാചരങ്ങൾക്കുറച്ചു നിൽക്കാൻകരുത്തു നല്കി കാക്കുമീ മണ്ണിൽ.പടുത്തുയർത്തുക പുതിയൊരു ലോകംചതിക്കുകില്ലീ മണ്ണിതെന്നോർക്കശരിയ്ക്കിതങ്ങു പാലിച്ചിതെന്നാൽനിനക്കു കാഴ്ചയൊരുക്കുമീ മണ്ണ്.വിശപ്പിനേറെ ഒരുക്കുവാനായ്വിശാലമാകും ഉടലിതു നല്കിഅലസമാനസമകറ്റിയിന്ന്വിതയ്ക്കുകിന്ന് വിഭവമനേകംഒതുക്കി വയ്ക്കുക നിന്നുടെ ക്രൂരതസദാക്ഷമിക്കില്ലെന്നതുമോർക്കുക.എത്ര ഋതുക്കളോ നിൻ മടിത്തട്ടിലായ്നർത്തനമാടിക്കടന്നു പോയങ്ങനെസർവ്വംസഹയായിയെന്നുമീ ഞങ്ങളെസംരക്ഷിച്ചീടണേ ധരണിനീയും.
