കുഞ്ഞുങ്ങൾ
സജി കണ്ണമംഗലം* പുഞ്ചയും കായലും നെൽ വിരിപ്പുംപൊൻതിടമ്പേറ്റിയ ഗ്രാമമൊന്നിൽകുഞ്ഞുങ്ങൾ മൂന്നുപേരൊന്നുപോലെകുഞ്ഞിളം പൂക്കൾ പോലായിരുന്നുകുഞ്ഞുങ്ങൾ മൂവരും മൂന്നു വീട്ടിൽകുന്നോളം സ്നേഹം പകുത്തിരുന്നുകുഞ്ഞുങ്ങൾക്കച്ഛൻമാർ മൂന്നുപേരുംമൂന്നു മതങ്ങളിലായിരുന്നുകുഞ്ഞുങ്ങൾ മൂവർക്കും പാട്ടുകേൾക്കാൻകുഞ്ഞിക്കഥകളും കൂടെക്കേൾക്കാൻനല്ലൊരു മുത്തശ്ശിയേറെക്കാലംകുഞ്ഞുങ്ങളോടൊപ്പമായിരുന്നുമാവിലെ മാങ്ങാ പഴുത്തിടുമ്പോൾനാവിലും വെള്ളം നിറഞ്ഞിടുമ്പോൾകുഞ്ഞുങ്ങൾക്കിംഗിതം കേട്ടപോലെകാറ്റൊന്നു വീശുമാ മാങ്ങാ വീഴാൻവീഴുന്ന പൊൻകനി…
