**അച്ഛൻ കുടി നിർത്തിയപ്പോൾ..**
ജിബിൽ കർണൻ K* അച്ഛൻ കുടി നിർത്തിയത്ആദ്യമറിഞ്ഞത്അടുക്കളയിലെ പാത്രങ്ങളാണ്.ഈയിടെ അവ തറയിലടിച്ചുകലപില കൂടാറില്ല..മൺച്ചട്ടികൾ ചുവരിൽ തലയടിച്ചുചിതറി മരിക്കാറില്ല..കുടി നിർത്തിആറുമാസത്തിനുള്ളിൽഅമ്മയുടെ കറുത്ത താലി ചരട്തിളങ്ങുന്ന മഞ്ഞയായി മാറി..അമ്മ ചിരിക്കില്ലെന്നുആരാണ് നുണ പറഞ്ഞത്?കോളേജ് കാലത്തെഅമ്മയുടെഗ്രൂപ്പ് ഫോട്ടോയിലെ മനോഹരമായ ചിരിഞാനിപ്പോ സ്ഥിരമായി കാണാറുണ്ട്ല്ലോ!എല്ലാ മഴക്കാലത്തും നനഞ്ഞൊലിച്ചിരുന്ന…
