മലയാളി ഭായ്.
രചന : വി.ജി മുകുന്ദൻ✍ പുരോഗമനത്തിന്റെ വെളിച്ചംഊതിക്കെടുത്തിവേർതിരിവിന്റെ ഇരുട്ടിലേയ്ക്ക്തള്ളിയിട്ടപാരമ്പര്യത്തിന്റെ മുറിവുകളുമായ്തലമുറകൾക്ക് മുമ്പ് നാട് വിട്ടിറങ്ങിയഅയാൾ…ചെന്നെത്തിയത്ഇരുട്ടിലകപ്പെട്ട ലോകത്തിന്റെവെളിച്ചം കയറാത്തമനസ്സുകളിലേയ്ക്കായിരുന്നു;അതിജീവനത്തിനായ്വെയിലും മഴയും കോരികുടിയ്ക്കുന്നതമ്മിൽ തല്ലിസ്വയം തോൽവിയടയുന്നഗ്രാമത്തിന്റെ മനസ്സുകളിലേക്ക്…!ഇന്നവിടെ…,സാഹോദര്യത്തിന്റെയുംസന്തോഷത്തിന്റെയുംആകാശത്ത്വിത്തുകൾ പാകുന്ന മനസ്സുകളിൽവിദ്വേഷത്തിന്റെചെടികൾ മുളയ്ക്കാറില്ല..!അറിവിന്റെ വെളിച്ചംസ്നേഹമായ് തെളിയുന്നഅവരുടെ മനസ്സുകളിൽ നിന്നുംഅയാളുടെ പേരറിയുന്നു….മലയാളി ഭായ്…!!അയാളവിടെ ,നട്ടുവളർത്തിയ പൂമരങ്ങൾഇന്നുംപൂത്തുലഞ്ഞു നിൽക്കുന്നു..!കണ്ണടയ്ക്ക്…
