ജിഗ്സോ പസിൽ
രചന : സെഹ്റാൻ✍️ മണ്ണിനെ ചുംബിച്ച്, മരിച്ചുകിടക്കുന്നകരിയിലകളുടെ കാഴ്ചയാണ്പതിവ്.ഞാനപ്പോൾ റോഡിലെ വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കും.വേഗത്തിൽ ഓടിവരുന്നൊരു വാഹനമെന്നെ ഇടിച്ചുകൊലപ്പെടുത്തുന്നതായിവെറുതെ സങ്കൽപ്പിക്കും.ചിതറിയ രക്തത്തുള്ളികളെചേർത്തുവെച്ച് ഒരുജിഗ്സോ പസിൽ മെനയും.റോഡരികിലൂടെ ശ്രദ്ധാപൂർവ്വംസാവധാനത്തിൽസ്കൂളിലേക്ക് പോകുന്നഒരു കൊച്ചുബാലികഅവളുടെ പൂമൊട്ടുപോലുള്ളമുഖമുയർത്തിയെന്നെ നോക്കും.പൂ വിടർന്ന പോലെ ചിരിക്കും.ഒരു മന്ദഹാസമവൾക്ക് മടക്കിനൽകികരിയിലകളെയും, വാഹനങ്ങളെയുംപിന്നിട്ട്…
