പേക്കിനാവിനൊടുവിൽ..
ദിജീഷ് കെ.എസ് പുരം.✍️ ഉറക്കത്തിൻ വാതിലിലാരോഅമാന്യമായ്, ശക്തമായ്മുട്ടുന്നു.മുറിപ്പെട്ട പാതിരാക്കനവിൻനിരാശയിൽ നീറി ഞാനിരിക്കുന്നു.അശാന്തിയിലേക്കിത്തിരി ലഹരിനീറ്റി,നിദ്രാ;സുഖ വിശ്രാന്തിപുല്കുവാൻചിന്താവൈതരണിക്കപ്പുറം താണ്ടുവാൻവീണ്ടുമശ്രാന്ത പരിശ്രമംചെയ്തിടുന്നു.കിടക്കയിൽ,ആരാലോ ഉപേക്ഷിക്കപ്പെട്ട്ഇന്നെനിക്കുകിട്ടിയമൊബൈൽ ഫോൺ എന്നെ നോക്കുന്നു.ആ ഫോൺ വിറയ്ക്കുന്നു,ആ ഫോൺ തിളങ്ങുന്നു.അതിൻ ചില്ലാകാശത്തിൽനിന്നുതിരുംകാന്തിക ധ്രുവദീപ്തിയിൽഒരു മുഖചിത്രം മിന്നിമറയുന്നു.ഓർമ്മതൻ ചിത്രശാലയിൽഅപകൃത്യങ്ങൾ നോവുകടയുന്നു,പ്രളയമായ് കരിനീലപടരുന്നു.സിം കാർഡില്ലാത്ത ഫോൺ,വിരലടയാള…
