സത്രത്തിലൊരു രാത്രി
രചന : സുരേഷ് പൊൻകുന്നം ✍ വരുന്നുണ്ടന്തിയാകുമ്പോൾ പകൽപലവഴിക്കും പിരിഞ്ഞുപോയവർ..പകലിന്റെയുപ്പുമുഷ്ണവും അഴുക്കുംമെഴുക്കുമുരച്ച് നാറ്റം കളഞ്ഞ്പുണരുവാൻ പുകയ്ക്കുവാൻവരുന്നുണ്ടന്തിയാകുമ്പോൾ…പകലുരിഞ്ഞു പോയ മാനമത്മറക്കാൻ: ഒളിക്കാൻഇടമില്ലാത്തവർ വരുന്നുസത്രത്തിലൊരു തുടം റം തേടി…പകൽ നിരത്തിൽ കുഴഞ്ഞു വീണവർഅധമരശ്ലീല തെരുവ് ഗായകർവരിയുടക്കപ്പെട്ട ജീവിതംമുലമുറിഞ്ഞവളച്ചോരയാലിന്ന്മദനകവിത മഹാകാവ്യമാക്കിയോൾഇവിടെ സത്രത്തിലിന്നു ഞാനെത്തുന്നുഅവളെവിടെപ്പോയി പണ്ടെന്റെ രാവുകൾതിരിയണച്ചെന്നെ…
