കതിവന്നൂർ വീരൻ
രചന : അജികുമാർ നാരായണൻ✍ മലനാടിൻ മാനം കാക്കാൻമലങ്കാറ്റായി കുതിച്ച് ,കുടക് പാളയത്തിലിരച്ചുകയറിശത്രുസംഹാരമാടിയവൻമന്ദപ്പൻ!കതിവനൂരിന്റെ വീരമകൻ! ദാഹനീർ യാചനയുടെമറുപുറങ്ങളിൽഎണ്ണക്കാരിയുടെ സൗന്ദര്യഭ്രമത്തിൽഉപാധികളോടെയുള്ളൊരുപാണിഗ്രഹണത്താൽകുടകിന്റെയും , മലനാടിന്റെയുംവശ്യസൗന്ദര്യങ്ങളെ ലയിപ്പിച്ചവൻ ! ചരിത്രമായിത്തീർന്നപടക്കുതിപ്പിന്റേയും,പടക്കിതപ്പിന്റേയുംനേരറിവാർന്നവൻ.ചതിക്കപ്പെട്ടു മരണം വരിച്ച്വീരേതിഹാസം രചിച്ച ധീരൻ ! ചെന്തലയോന്തിന്റെവഴിമുറിച്ചോട്ടത്തിൽചെമ്മരത്തിയാം പാതിയുടെ അടയാളവിലക്കുകളുടെശാപവചനങ്ങളിലുംതളരാതെയുറച്ചപോരാട്ടവീര്യം ! ജേതാവായിട്ടു പീഠമേറിയിട്ടുംമുദ്രാംഗുലമറ്റവന്റെജന്മാഭിമാനപ്പെരുമയുടെമോതിരവിരൽ…
