ഒരു ഗാനം
ദിനീഷ് ശ്രീപദം വാകയാട് ❤ എൻ വഴിത്താരയിൽനീ വന്നണഞ്ഞത്ഞാൻ പോലുമറിയാതെയല്ലോനിൻ മുഖശ്രീയിലെ സൂര്യോദയംഎന്റെ പുഞ്ചിരിപ്പൂക്കളാണെന്നോ?കളിയായ് ചിരിയായ്പരിഭവമഴയായ്!ഇളമാൻ മിഴിയായെൻകരളിലെ കിളിയായ്!കവിതകളായ് നല്ലമൂളിപ്പാട്ടുകളായ്!കടങ്കഥയായ് തളിർചൂടും സാന്ത്വനമായ്!നീയീമനച്ചില്ലയലങ്കരിച്ചുഎന്റെ സ്നേഹത്തളിർമുല്ലയേ നനച്ചൂ…..!സഖീ….. സഖീ……സഖീ…മൗനത്തിൻ മുള്ളുകൾനീക്കിമാറ്റി നമ്മൾസ്നേഹത്തിൻഗാഥകൾ തീർത്തൂ…!വെള്ളമയൂരങ്ങൾനൃത്തമാടും ചേലിൽവെൺതിരമാലകൾനോക്കി നിന്നൂ….!തുടരാം… തുടരാമീ-ജീവിതനൗകയെ തുഴയാം….!!
