ഗാനം-21*🪘
രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍ താതനെവാഴ്ത്തും നൂതനഗാനമെഴുതീടാൻഓമനമയിലേ! പീലിയൊരെണ്ണം നല്കാമോആ മനകാന്തി നിറയും ഗാനം പാടീടാൻഓമനക്കണ്ണാ! ഓടക്കുഴലാൽ നീ വരുമോ(താതനെ) ആത്മജചിത്തിൽ ആ മുഖച്ചിത്രം വരഞ്ഞീടാൻവാർമഴവില്ലേ! നീ നിറമേഴും നല്കാമോനേർവഴികാട്ടും ആ മണിദീപമണയാതെകാർമുകിൽവർണ്ണാ! വരമൊരെണ്ണം തന്നീടൂ(താതനെ) ആ മിഴിതന്നിൽ…
