അന്ധരെന്ന് മുറവിളി.
കവിത : ബീഗം* അന്ധരെന്ന് മുറവിളികൂട്ടാതെഅന്യോന്യം വെളിച്ചമായ്നില്പൂ ഞങ്ങൾ….മണി കിലുക്കത്തിന്ന-കമ്പടിയായ്മാർഗ്ഗമറിഞ്ഞു ചരിക്കവേമാർഗ്ഗം മുടക്കികളെന്നുപുലമ്പുന്നുമനസ്സിലന്ധത ബാധിച്ച കൂട്ടർ…….കാഴ്ചകൾ കണ്ടുമടുത്തെന്നുംകണ്ട കാഴ്ചകൾകണ്ടില്ലെന്നുംകാപട്യം നടിച്ചുംകള്ളമോതുന്നു ചിലർ…..പരിഭവമോതിയില്ലപ്രപഞ്ചനാഥനോടുംപിണങ്ങിയില്ലയകംമുറിച്ചവരോടും…..മനതാരിൻ വെളിച്ചംവഴി കാണിപ്പൂതമസ്സിൽ വീഥികളിൽകനിവിൻ കരങ്ങളു_ണ്ടങ്ങിങ്ങു കാഴ്ചയായ്കൂടപ്പിറപ്പുപോൽ…..എങ്കിലുമുണ്ടാശയീവഴിത്താരയിൽഎൻ ജീവനാംകുരുന്നിനെ കാണുവാൻ..
