ലളിതഗാനം.
ശ്രീരേഖ എസ്* കാൽവിരലാലൊരു ചിത്രമെഴുതി,കാതരമിഴിയവളെന്നെ നോക്കി.അനുരാഗഗീതം മൂളിയ ചൊടികളിൽപ്രണയത്തിൻ അരുണിമ വിരിഞ്ഞു.(കാൽവിരലാലൊരു….) നീരവമിന്നും നിൻകവിളിണയിൽകുങ്കുമം ചാർത്തുവതാരോ?വ്രീളാവിവശം മിഴികളിൽ നോക്കികവിത രചിയ്ക്കുവതാരോ?…… മധുരംകാതിൽ മൊഴിയുവതാരോ?(കാൽവിരലാലൊരു….) ചിന്തയിൽ വിടരും കവിഭാവനകൾരുചിരം നിന്നിലുണർത്താംമധുമൊഴികൾ പൂമഴയാവുമ്പോൾപ്രണയകവിതകളെഴുതാം,…… മധുരംപ്രണയകവിതയായ് മാറാം.(കാൽവിരലാലൊരു….)
