നീയെന്നിൽ.
രമണി ചന്ദ്രശേഖരൻ* ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നുമൂകമാം സ്നേഹത്തിൻ മന്ത്രഗീതം . കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെമായാത്ത നാണത്തിൻ ശോണിമയിൽ,മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽനിനക്കായി മൂളി മധുരഗീതം. പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീപാതിരാപ്പൂവിന്നിതളുകളിൽ,തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി. മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽമധുപാത്രമെങ്ങോ…
