ഗണിതപ്പിഴവുകൾ
രചന :- ബിനു. ആർ. ഒന്നാംതരവും രണ്ടാംതരവുംതിരിഞ്ഞുനിന്നു ചിരിക്കുന്നൂ,തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരുടെഗണിതപ്പിഴവുകളോർത്ത്..ഏതാണ് നല്ലതെന്നാർക്കുംഗണിക്കപ്പെടാൻപറ്റാത്തോരവസരത്തിൽകാറ്റുംകോളുംകണ്ടനിമിത്തങ്ങളിൽഅതുമിതുംവേണ്ടെന്നുവച്ചുകണ്ടെത്തിയവരെല്ലാമേഗണിതപ്പിഴവുകൾചാലിച്ച തരാതരങ്ങൾ..പുറമെനിന്നുപല്ലിറുമ്മുന്നൂ, തരാതരങ്ങളിൽതിരിച്ചറിയപ്പെടാത്തവർ,വനോളംപുകഴ്ത്തുമെന്നുവിശ്വസിച്ചവർ,അഭിമുഖങ്ങളിൽ ഗീർവാണമടിക്കാമെന്നുസ്വപ്നംകണ്ടവർ, സ്വപ്നകുതുകികൾ…മുഖചിത്രങ്ങളിൽ പുരികക്കൊടികൾ വളക്കാമെന്നു കരുതിയവർ,അഭിനന്ദനപ്രവാഹങ്ങൾ നെഞ്ചി –ലേറ്റാമെന്നു, കനവിൽ, നിനപ്പവർമുഖപുസ്തകത്തിൽ സഹസ്ര –ദളയിഷ്ടങ്ങൾ വരികൾക്കടിയിൽപതിപ്പിക്കാമെന്നു മനക്കോട്ടപണിതവർ,വമ്പർകോനും ഉമ്പർകോനും…
