പാരിജാതം
കവിത : മായ അനൂപ്* അന്നൊരു രാവതിൽ പൂനിലാപ്രഭയതിൽനിദ്ര വന്നവനെ തഴുകിയപ്പോൾപുലരാനായ് ഏഴര രാവുള്ള നേരത്താപൂങ്കുയിൽ പണ്ടൊരു കനവ് കണ്ടുകനവിലന്നവൻ കണ്ട സ്വർണ്ണപ്രഭയതിൽകാണായി വന്നൊരു പാരിജാതംസ്വർല്ലോകനദിയായ ഗംഗയിലൂടന്ന്‌ഒഴുകി വന്നീടുന്നാ ദേവപുഷ്പംആ ദിവ്യപുഷ്പത്തിൻ പ്രഭയന്നാ നദിയിലെഓളങ്ങളെ വെള്ളി പൂശിടുമ്പോൾഅവനറിയാതങ്ങുണർന്നു പോയെങ്കിലുംആ ദൃശ്യം മാഞ്ഞില്ല…
