വിഷാദവിഭ്രമം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-ണ്ടമ്മയിന്നെന്തിനേ തേങ്ങുന്നുജൻമ,മനാഥമായ് മാറീട്ടോ,മുന്നി-ലുൺമതൻ നെയ്ത്തിരി കെട്ടിട്ടോ?തൻമകൻ താന്തോന്നിയായിട്ടോ,മകൾതൻ പിടിവിട്ടങ്ങു പോയിട്ടോ?എന്തിനാണെന്തിനാണമ്മിഴി രണ്ടിലുംകണ്ണീർ പൊഴിച്ചമ്മ തേങ്ങുന്നു !കെട്ടിയോൻ യാത്ര പറഞ്ഞിട്ടാണ്ടുക-ളൊത്തിരിയായെന്നുകേൾപ്പൂ ഞാൻഎത്ര ഭയാനകമൊന്നോർത്തീടുകി-ലത്രയീ വാഴ്വിൻ ദുരന്തങ്ങൾ !ആർക്കേയാവുന്നതിനെ മറികട-ന്നൂക്കോടൊട്ടു ചരിച്ചീടാൻ ?ആർക്കേയാവുന്നതിനെ മറികട-ന്നാർദ്രതയോടൊട്ടുപാടീടാൻഇന്നീക്കാണുന്നതേതു നിമിഷവു-മൊന്നായ് താണങ്ങടിഞ്ഞീടാംഎന്നാലും…
