ബസ് സ്റ്റോപ്പ്
രചന : രാജേഷ് കോടനാട് ✍ നിന്നെക്കാൾ മറ്റൊരാളുംതീക്ഷ്ണമാം പ്രണയങ്ങൾക്ക്കാവലാളായിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉൽക്കണ്ഠകളുടെ കാർമേഘത്തിരുന്ന്ചാമരം വീശിയവർക്ക്കുട പിടിച്ചിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉറക്കത്തിൽചുമച്ചു തുപ്പി മരിച്ചവൻ്റെഭാണ്ഡക്കെട്ടഴിക്കുമ്പോളുണ്ടാവുന്നകട്ടയിരുട്ടിൻ്റെ മണം തേടിപ്പോയിട്ടില്ലനിന്നേക്കാൾ മറ്റൊരാളുംജീവിത രാഷ്ട്രീയത്തിൻ്റെ മുഖത്തു തുപ്പികഥമൊലിക്കുന്ന തെറികൾഉന്നയിക്കുന്നഭ്രാന്തൻ്റെ പകലുകൾചികഞ്ഞു നോക്കിയിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംപരസ്പരം പച്ചക്ക് തിന്നുന്നആൺ പെൺ ശരീരങ്ങളുടെവ്യവഹാരങ്ങൾ മനസ്സിലാക്കിയിട്ടില്ലനിന്നേക്കാൾ…
