പുതിയ മുഖം
രചന : ജയശങ്കരൻ ഒ ടി* പഴയവീടു പുതുക്കിപ്പണിയണംതറയിലാകെ നിറക്കല്ലു പാകണംചുമരു നാലു വർണങ്ങളിൽ , ജീർണിച്ചകതകിലോ മണിച്ചിത്രത്തുടലുകൾവലിയ ഗോപുരം മേലേക്കുയരണംതലയെടുപ്പുള്ള സിംഹമലറണംവഴികളിൽ നടപ്പാതയിൽ മോടിയിൽശിലകൾ പാകി മിനുക്കിയെടുക്കണംവടിയിലൂന്നിയോടുന്ന മുത്തശ്ശന്റെചിരിയുമീറനാം കണ്ണടക്കുള്ളിലെനനവുമെന്തിനാണപ്പുറത്തായതാധ്വരകണക്കു കുപ്പായവും പൂവുമായ്വലിയ മാമൻ ,അവരെയും മാറ്റണംപടിയിറക്കിപ്പറമ്പിലെറിയണം.മൂക്കു നീണ്ട വലിയമ്മയോടൊപ്പംപാറ്റ…
