ഗുഹൻ
രചന : ജയൻ തനിമ ✍️ ശൃംഗിവേരപുരത്തിന്നധിപൻ, നിഷാദൻഹൃദയമാം ഗുഹയിൽ വസിപ്പവൻ, ഗുഹൻ.കാട്ടാളനെങ്കിലും കറയറ്റ രാമഭക്തൻഅധിപനെങ്കിലുമുടയോൻ്റെയടിമ.നീണ്ട പ്രാർത്ഥനയ്ക്കൊടുവിലൊരു നാൾകോസലം വിട്ട്, വേദശ്രുതിയും ഗോമതിയുംസ്യന്ദികാ നദിയും കടന്നീ ഗംഗാ തീരത്തെന്നരികിലെത്തിയെൻ രാമൻ.സീതാലക്ഷ്മണസമേതനായ്.രാജകീയാടകളില്ലാഭരണങ്ങളില്ലപാദുകങ്ങളില്ല പാദസേവകരില്ല.കുശപ്പുല്ലും വൽക്കലവും മൃഗത്തോലുടയാടയുംതോളിൽ വില്ലുമാവനാഴിയിലമ്പുമായുധവുംകണ്ടു ഞാനമ്പരന്നു പോയ്.കെട്ടിപ്പുണർന്നും നെറുകയിൽ ചുംബിച്ചും…
