ധ്യാനം
രചന : രാജു കാഞ്ഞിരങ്ങാട് ധ്യാനത്തിലിരുന്ന് ധന്യനായെന്നു –പറഞ്ഞതുകൊണ്ട് കാര്യമെന്ത്!ഒരെറുമ്പിനെപ്പോലും നീ വെറുതെവിടുന്നില്ലല്ലോ!കാരുണ്യത്തിൻ്റെ കണ്ണുകൾ നീട്ടുന്നി-ല്ലല്ലോ! കൽത്തരിയെപ്പോലും കൽക്കണ്ട –മാക്കുന്നുയഥാർത്ഥ ധ്യാനംസ്നേഹത്തിൻ്റെ കാശ്മീരമുതിരുന്നു –കണ്ണിൽ നിന്നുംദയയെന്നധനം ലോഭമില്ലാതെനൽകുന്നു ജീവിതം കൊണ്ട് ജീവിതമെന്തെന്ന്അവൻ പഠിപ്പിക്കുന്നുനശ്വരമായ ലോകത്തിലെ അനശ്വരമായസ്നേഹം കാണിച്ചുതരുന്നുസമ്പത്തെന്നത് പണ സമ്പാദനമല്ലെന്നുംബന്ധങ്ങളാണെന്നും അനുഭവിപ്പിക്കുന്നു…
