കാല്പാടുകൾ
രചന : മോഹൻദാസ് എവർഷൈൻ. ✍ മുക്കുറ്റിപൂക്കുമിടവഴിയിൽ നില്കുന്നുഞാനും എന്റെ ബാല്യകൗമാരങ്ങളും.വാർദ്ധക്യം ജരാനരകളാൽ തഴുകിടുംഈ സായന്തനത്തിലും കാലിടറാതെ.ചിതലുകളുപേക്ഷിച്ച സ്വപ്‌നങ്ങൾ ചിലത്ഇപ്പോഴും ബാക്കിയായ് ഉറങ്ങാതിരിക്കുന്നു.പതിരുകൾ പാറ്റിയെറിഞ്ഞൊരാ മുറ്റത്ത്ഉറുമ്പുകൾപരതി നടക്കുന്ന പോലെ ഞാനുംഅമ്മ കൊളുത്തി വെച്ചൊരു ചിമ്മിനി വെട്ടംഇരുളും തുളച്ചുള്ളിൽ നിറച്ചൊരക്ഷരങ്ങൾഇന്നും വെളിച്ചമായെന്റെ വഴിതെളിച്ചീടുന്നു,ഓർമ്മകൾ…
