നീയറിയാതെ.
രചന : ബീഗം* എത്ര കാതമോടിയാലു-മെത്താത്ത ദൂരം….എത്ര തുന്നിയാലു-മെവിടെയോ കീറലുകൾ…..എത്രയടിച്ചാലും കൂട്ടംകൂടുന്ന മാറാലകൾ….ആത്മവിശ്വാസത്തിൻ്റെഅന്ത്യകൂദാശയോ?…ആർക്കും പിടികൊടുക്കാത്തമനസ്സിൻ്റെ പരാജയമോ?…..വിട്ടുകൊടുക്കാത്തസ്നേഹത്തിൻ്റെ പകപോക്കലോ?…..നിശബ്ദതയിൽ നൃത്തം വെക്കുന്ന സ്മൃതികൾ……പറയാതെ പോയ പ്രണയത്തിൻ തേങ്ങിക്കരച്ചിൽ…….കാലുറക്കാത്ത പിടിവാശികൾവീണുപോയ പ്രതീക്ഷകൾ….ഉയിർത്തെഴുന്നേൽക്കാൻനെട്ടോട്ടം……..നനഞ്ഞ സ്വപ്നങ്ങളെതുവർത്തിയെടുത്ത്വിരിച്ചിട്ടിരിക്കുകയാണ്ജീവിതമെന്ന അയയിൽ…..താലോലിച്ച ഓർമ്മകളെചേരുംപടി ചേർത്തപ്പോൾചേർച്ചകളില്ലാതെമിന്നിമറയുന്നു………എങ്കിലും നിന്നിലൊട്ടി –പ്പിടിച്ചിരിക്കുന്ന നിഴലായികൂടെയുണ്ടാവുംനീയറിയാതെ.
