കത്തി …. ഷാജു. കെ. കടമേരി
എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊല വിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ ചോരക്കറകളാൽഅശാന്തിയുടെ ഭൂപടം വരയുന്നു.ചെറുപ്പം മൊട്ടിട്ട വേരുകൾപിഴുതെടുത്ത്,പ്രതീക്ഷകളറുത്തെടുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിന്മടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന് മുഷിഞ്ഞമനസ്സുകൾ കുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽ നിലവിളികളായ്പൂക്കുന്നു.കത്തുന്ന മഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷര,സാംസ്കാരിക കേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകിതുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്, അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക്…
